- Home /
- Page
Dr SOUMYA SARIN
Dr Soumya Sarin
ഡോ. സൗമ്യ സരിൻ
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ജനനം. അച്ഛൻ: നെച്ചുള്ളി രാധാകൃഷ്ണൻ. അമ്മ: എസ്.കെ ശാരദമണി. സാമൂഹ്യ സാംസ്‌കാരിക ആരോഗ്യരംഗത്ത് സജീവ സാന്നിധ്യം. ഹെൽത്ത് ആക്ടിവിസ്റ്റ്, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ഡോക്ടർ എന്നീ നിലകളിൽ അറിയപ്പെടുന്നു. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ശിശുരോഗവിഭാഗത്തിൽ ഉപരിപഠനം. ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽനിന്ന് ശിശുരോഗവിഭാഗത്തിൽ ഡി.എൻ.ബി. 2015-ൽ ശിശുരോഗവിഭാഗത്തിൽ നടന്ന അഖിലേന്ത്യാ ഡി.എൻ.ബി. പരീക്ഷയിൽ രാഷ്ട്രപതിയുടെ ഗോൾഡ് മെഡലോടുകൂടി നാഷണൽ ടോപ്പർ ആയി വിജയിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നവജാതശിശുവിഭാഗത്തിൽ ഫെല്ലോഷിപ്പ് കരസ്ഥമാക്കി. 2019-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആരോഗ്യരംഗത്തെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ പെർഫോർമർ അവാർഡ് നേടിയിട്ടുണ്ട്. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളേജ്, പാലക്കാട് നെമ്മാറ അവൈറ്റിസ് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഴുലക്ഷത്തോളം ആളുകൾ പിന്തുടരുന്ന Dr. Soumya Sarin എന്ന ഫേസ്ബുക്ക് പേജിൽ ആരോഗ്യരംഗത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നു. മലയാളത്തിലെ പ്രമുഖ ചാനലുകളിൽ ആരോഗ്യസംബന്ധമായ ചർച്ചകളിൽ പാനലിസ്റ്റ് അംഗവും കൂടാതെ പ്രമുഖ പത്രങ്ങളിലും മാസികകളിലും സ്ഥിരം കോളമിസ്റ്റുമാണ്. നിലവിൽ ഷാർജയിൽ പ്രവർത്തിക്കുന്ന മെഡ് കെയർ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ശിശുരോഗവിഭാഗം സ്പെഷ്യലിസ്റ്റ് ഡോക്ടർ.