- Home /
- Page
S. HAREESH
S. HAREESH
എസ്. ഹരീഷ്
കോട്ടയം ജില്ലയിലെ നീണ്ടൂരിൽ ജനിച്ചു. കേരളസാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രം ആദ്യ കഥാസമാഹാരം. തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, വി.പി. ശിവകുമാർ സ്മാരക കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 2016-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് ആദം എന്ന കഥാസമാഹാരത്തിനു ലഭിച്ചു. മീശയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡും ഇംഗ്ലിഷ് പരിഭാഷയ്ക്ക് (Moustache) 2020-ലെ ജെസിബി അവാർഡും 2022-ലെ വയലാർ അവാർഡും ലഭിച്ചു. ഏദൻ, ജല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ്.