A GOPALAKRISHNA BALIGA
-A-GOPALAKRISHNA-BALIGA

A Gopalakrishna Baliga

ജ്യോതിഷശിരോമണി എ. ഗോപാലകൃഷ്ണ ബാലിഗ
1940-ൽ കായംകുളത്തു ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം കായംകുളം ശ്രീ വിഠോബാ ഹൈസ്‌കൂളിൽ; തുടർന്ന് കോളജ് വിദ്യാഭ്യാസം തിരുവനന്തപുരം ഇന്റർമിഡിയേറ്റ് കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ. 1960-ൽ രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തുറവൂർ റ്റി.ഡി. ഹയർസെക്കന്ററി സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. 1961-ൽ എൽ.ഐ.സി ഡിവിഷണൽ ഓഫീസിൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. 1999-ൽ അവിടെനിന്നും വിരമിച്ചശേഷം, പ്രൊഫ. എൻ. ഇ. മുത്തുസ്വാമി സാറിന്റെ ശിക്ഷണത്തിൽ ജ്യോതിഷം അഭ്യസിച്ചു. ജ്യോതിഷപ്രചാരസഭയുടെ ജ്യോതിഷഭൂഷണം, തുടർന്ന് ജ്യോതിഷശിരോമണി ബിരുദം, പോറ്റി ശ്രീരാമലു തെലുഗു യൂണിവേഴ്‌സ്റ്റിയിൽ നിന്നും ജ്യോതിഷത്തിൽ ബിരുദാനന്തരബിരുദം എന്നിവ നേടി. പ്രൊഫ. വി.ഇ. മുത്തുസ്വാമിയുടെ വൈദ്യജ്യോതിഷം Medical Astrology എന്ന പേരിലും ഇംഗ്ലിഷിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ‘സുഗമജ്യോതിഷം’ എന്ന സ്വതന്ത്ര ഗ്രന്ഥവും നിരവധി ജ്യോതിഷലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആലുവായിൽ താമസം.

Books of A Gopalakrishna Baliga

PASCHATHYAJYOTHISHAM

0
Current price is: ₹288.00. Original price was: ₹320.00.
Back to top
Need Help?