AGATHA CHRISTIE
92185854336938-Agatha-Christie

AGATHA CHRISTIE

അഗതാ ക്രിസ്റ്റി (1890-1976)
അഗതാ മേരി ക്ലാരിസ മില്ലർ ക്രിസ്റ്റി എന്നു മുഴുവൻ പേര്. ജനനം. 1890-ൽ ഇംഗ്ലണ്ടിലെ ടൊർക്വായിൽ. പിതാവ്: അമേരിക്കക്കാരനായ ഫ്രെഡറിക് മില്ലർ. മാതാവ്: ക്ലാര ബോമർ. ബാല്യത്തിലേ പിതാവ് അന്തരിച്ചു. പതിനാറു വയസ്സു വരെ വീട്ടിൽത്തന്നെയായിരുന്നു വിദ്യാഭ്യാസം. വായനയിൽ അതീവതത്പരയായിരുന്നു. ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ്  അഗതയെ ഏറെ ആകർഷിച്ചു. 1914-ൽ ആർച്ചീബാൾഡ് എന്ന രാജസേനാംഗത്തെ അഗതാ ക്രിസ്റ്റി വിവാഹം ചെയ്തു. 1915-ൽ ആദ്യ നോവലായ സ്റ്റൈൽസിലെ ദുരന്തം എഴുതിയെങ്കിലും 1920-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആദ്യ നോവലിൽ അവതരിപ്പിച്ച ബെൽജിയൻ ഡിറ്റക്ടീവായ ഹെർക്യൂൾ പൊയ്‌റോട്ട് വായനക്കാരുടെ ഹൃദയം കവർന്നു. 1922-ൽ രണ്ടാമത്തെ ഡിറ്റക്ടീവ് നോവൽ രഹസ്യ പ്രതിയോഗി (The Secret Adversary) പ്രസിദ്ധീകരിക്കപ്പെട്ടു. ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്റ്റുകളും പുരുഷന്മാരെ ഡിറ്റക്ടീവുകളായി അവതരിപ്പിച്ചപ്പോൾ ഒരു സ്ത്രീ ഡിറ്റക്ടീവായി മിസ് മാർപ്പിളിനെ അഗതാ ക്രിസ്റ്റി അവതരിപ്പിക്കുകയുണ്ടായി. വായനക്കാർ ആവേശത്തോടെയാണ് മിസ് മാർപ്പി​ളിനെ സ്വീകരിച്ചത്. 1928-ൽ ആർച്ചീബാൾഡുമായുള്ള അഗതാ ക്രിസ്റ്റിയുടെ വിവാഹബന്ധം തകരുകയും, പിന്നീട് 1930-ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ മാക്‌സ് മല്ലോവനെ വിവാഹം ചെയ്യുകയും ചെയ്തു. 70-ഓളം ഡിറ്റക്ടീവ് നോവലുകളും നൂറിലധികം കഥകളും എഴുതി. പതിനാലു നാടകങ്ങൾ രചിച്ചതിൽ എലിക്കെണി (The Mouse Trap) എന്ന നാടകം ലണ്ടനിൽ മുപ്പതു വർഷത്തോളം തുടർച്ചയായി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മേരി വെസ്റ്റ് മാക്കോട്ട് എന്ന തൂലികാനാമത്തിൽ ആറ് റൊമാന്റിക് നോവലുകളും അവർ എഴുതി. അഗതാ ക്രിസ്റ്റി മല്ലോവൻ എന്ന പേരിൽ മറ്റു നാലു കൃതികൾകൂടി ഇവരുടേതായിട്ടുണ്ട്. 1976 ജനുവരി 12-ന് അന്തരിച്ചു.

Books of AGATHA CHRISTIE

MOONNU KURUTAN CHUNDELIKALUM MATTU KATHAKALUM

0
Current price is: ₹240.00. Original price was: ₹320.00.
Back to top
Need Help?