- Home /
- Page
C. V. BALAKRISHNAN
C V BALAKRISHNAN
സി.വി. ബാലകൃഷ്ണൻ
നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, വിവർത്തകൻ. അറുപതിലേറെ കൃതികൾ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ (നോവൽ), പരൽമീൻ നീന്തുന്ന പാടം (ആത്മകഥ), ഏതേതോ സരണികളിൽ (യാത്രാവിവരണം) എന്നിവ കേരളസാഹിത്യ അക്കാദമി അവാർഡും സിനിമയുടെ ഇടങ്ങൾ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡും നേടി. സമഗ്രസംഭാവനയ്ക്ക് മുട്ടത്തുവർക്കി അവാർഡ്, പത്മപ്രഭാ പുരസ്‌കാരം, ബഷീർ പുരസ്‌കാരം, ഒ. ചന്തുമേനോൻ പുരസ്‌കാരം, മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്‌കാരം, ശാന്തകുമാരൻ തമ്പി സ്മാരക പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പിലിക്കോട് താമസം.