നൂറനാട് ഹനീഫ് (1935-2005)
ആലപ്പുഴ ജില്ലയിലെ നൂറനാടിനു സമീപം ആദിക്കാട്ടുകുളങ്ങര വെട്ടത്തേത്തുവീട്ടിൽ 1935 ഫെബ്രുവരി 20-ന് ജനിച്ചു. പിതാവ്: തമ്പി റാവുത്തർ. മാതാവ്: സുലേഖ. ആദിക്കാട്ടുകുളങ്ങര എൽ.പി. എസ്., നൂറനാട് യു.പി.എസ്, അടൂർ ഹൈസ്‌കൂൾ, പന്തളം എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അധ്യാപകനായും അധ്യാപക സംഘടനാ നേതാവായും ദീർഘകാലസേവനം. സാഹിത്യപ്രവർത്തക സഹകരണസംഘം, കേരള സാഹിത്യ അക്കാദമി എന്നിവയുടെ ഭരണസമിതി അംഗമായിരുന്നു. സമസ്ത കേരള സാഹിത്യപരിഷത്ത്, കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, മറ്റു പല സാഹിത്യ-സാംസ്‌കാരിക സംഘടനകൾ എന്നിവയുടെയും ഭരണസമിതി അംഗമായിരുന്നു. ട്വൊന്റിയത്ത് സെഞ്ച്വറി ലിറ്റററി അവാർഡ് (ഇംഗ്ലണ്ട്), കേരള കൗമുദി റീഡേഴ്‌സ് ക്ലബ്ബ് അവാർഡ്, ഗ്രാമശ്രീ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ. 24 നോവലുകൾ ഉൾപ്പെടെ മുപ്പതു കൃതികൾ പ്രസിദ്ധപ്പെടുത്തി. 2005 ആഗസ്റ്റ് 5-ന് നിര്യാതനായി.ഭാര്യ: എം. അമീന, മകൻ: എം.എം. അൻസാരി.