- Home /
- Page
SUDHA THEKKEMADAM
Sudha Thekkemadam
സുധ തെക്കേമഠം
പട്ടാമ്പി നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയും എഴുത്തുകാരിയുമാണ്. ആനുകാലികങ്ങളിലും സാമൂഹികമാധ്യമങ്ങളിലും സ്ഥിരമായി എഴുതുന്നു. ചെറുകഥയ്ക്കുള്ള കമലാ സുരയ്യാ പുരസ്കാരം നേടിയിട്ടുണ്ട്. നേർപാതി ഡി സി ബുക്സ് നോവൽമത്സരത്തിൽ മികച്ച അഞ്ചു നോവലുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഹ്രസ്വചിത്രങ്ങൾക്ക് സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിട്ടുണ്ട്. കുമാരൻകാറ്റ് (കഥാസമാഹാരം), സ്വോഡ് ഹണ്ടർ 01, കോയ പറഞ്ഞ കഥകൾ (ബാലസാഹിത്യം), ചിരി ചിന്ത ചമയം (നർമ്മം), പുളിയിഞ്ചി (അനുഭവം), ലതാനിലയം ഒറ്റപ്പാലം പി.ഒ. (കഥാസമാഹാരം), നടാഷ (ചെറുകഥ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വോഡ് ഹണ്ടർ 01-ന് ജോസഫ് മുണ്ടശ്ശേരി സ്മാരകഅവാർഡ് ലഭിച്ചിട്ടുണ്ട്.