SUGATHAKUMARI
41072896769199-Sugathakumari-Teacher

SUGATHAKUMARI

സുഗതകുമാരി (1934-2020)
1934 ജനുവരിയിൽ ജനിച്ചു. തത്ത്വശാസ്ത്രത്തിൽ എം.എ. ബിരുദം. തിരുവനന്തപുരം ജവാഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കുട്ടികൾക്കുള്ള ‘തളിര്’ മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പ്രകൃതിസംരക്ഷണസമിതിയുടെയും ‘അഭയ’യുടെയും സ്ഥാപക സെക്രട്ടറി. കേരള സാഹിത്യഅക്കാദമി അവാർഡ് (പാതിരാപ്പൂക്കൾ), സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ് (രാത്രിമഴ), ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ് (അമ്പലമണി), ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ് (കുറിഞ്ഞിപ്പൂക്കൾ), വിശ്വദീപം അവാർഡ് (തുലാവർഷപ്പച്ച), വള്ളത്തോൾ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം, ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്‌കാരം, ബഷീർ അവാർഡ്, വി. ടി. സാഹിത്യ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, പനമ്പള്ളി പ്രതിഭാ പുരസ്‌കാരം, ശ്രീശക്തി അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ് (രാധയെവിടെ?), ജന്മാഷ്ടമി പുരസ്‌കാരം (കൃഷ്ണകവിതകൾ), സാമൂഹിക സേവനത്തിനുള്ള ഭാട്ടിയ അവാർഡ്, സേക്രഡ് സോൾ അന്തർദ്ദേശീയ പുരസ്‌കാരം, പ്രകൃതി സംരക്ഷണയത്‌നങ്ങൾക്കുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാർഡ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ദുർഗ്ഗാഭായി ദേശ്മുഖ് അവാർഡ്, (അഭയയുടെ സെക്രട്ടറി എന്ന നിലയിൽ), എഴുത്തച്ഛൻ പുരസ്‌കാരം, സരസ്വതി സമ്മാൻ തുടങ്ങിയവ ലഭിച്ചു. 2006-ൽ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു. 2020 ഡിസംബർ 23-ന് അന്തരിച്ചു.

Books of Sugathakumari

THULAVARSHAPPACHA

0
Current price is: ₹135.00. Original price was: ₹150.00.
Back to top
Need Help?